തിരുവനന്തപുരം: ഓണച്ചന്തകള്‍ ഇന്ന് ആരംഭിക്കാനിരിക്കെ വില വര്‍ധനയുമായി സപ്ലൈകോ. അരി ഉള്‍പ്പെടെ മൂന്ന് സബ്‌സിഡി സാധനങ്ങള്‍ക്ക് വില കൂട്ടി.
കുറുവ അരിയുടെ വില കിലോയ്ക്ക് 30 രൂപയില്‍നിന്നു 33 രൂപയാക്കി. മട്ട അരിക്കും മൂന്നു രൂപ കൂട്ടിയിരുന്നു. തുവര പരിപ്പിന്റെ വില 111 രൂപയില്‍ നിന്ന് 115 രൂപയായി. പഞ്ചസാരയ്ക്ക് ആറു രൂപ കൂട്ടി 33 രൂപയായി ഉയര്‍ന്നു.
സപ്ലൈകോ വില കൂട്ടിയത് പര്‍ച്ചേസ് വില കൂടിയത് കൊണ്ടെന്നാണ് ഭക്ഷ്യവകുപ്പിന്റെ മറുപടി. ഇന്നു മുതല്‍ 14 വരെയാണ് സപ്ലൈകോയുടെ ഓണച്ചന്തകള്‍. ജില്ലാതല ചന്തകള്‍ വെള്ളിയാഴ്ച മുതല്‍ 14 വരെ നടക്കും.
ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം കിഴക്കേകോട്ട ഇ.കെ. നായനാര്‍ പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ആദ്യ വില്‍പ്പന നടത്തും.