New Update
/sathyam/media/media_files/zno7gTjhDoyUyKzDwvEi.jpg)
മലപ്പുറം: വാഹനാപകടത്തില്‍ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രാഥമിക ചികിത്സ തേടിയ മന്ത്രി വയനാട്ടിലേക്ക് തിരിച്ചു. മന്ത്രിയുടെ കണ്ണിനും കൈക്കുമാണ് പരിക്കേറ്റത്.
Advertisment
ഇന്ന് രാവിലെ 7.30ന് വയനാട്ടിലെ ദുരന്തബാധിത പ്രദേശത്തേക്ക് വരുന്നതിനിടെയാണ് മന്ത്രിയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. മഞ്ചേരിയില്‍ വച്ച് രണ്ട് ഇരുചക്രവാഹനങ്ങളും മന്ത്രിയുടെ വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. ഇരുചക്രവാഹനങ്ങളില്‍ ഉണ്ടായിരുന്നവര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.