Advertisment

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: വയനാട്ടില്‍ എന്‍.ഡി.എ.  സ്ഥാനാര്‍ഥി നവ്യാ ഹരിദാസ് പത്രിക സമര്‍പ്പിച്ചു

കല്‍പ്പറ്റ എടഗുനി കോളനിയിലെ ഊരു മൂപ്പനായ പൊലയന്‍ മൂപ്പനാണ് സ്ഥാനാര്‍ഥിക്ക് കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത്. 

New Update
535

കല്‍പ്പറ്റ: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി നവ്യാ ഹരിദാസ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി ജില്ലാ കളക്ടര്‍ മേഘശ്രീക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. കല്‍പ്പറ്റ എടഗുനി കോളനിയിലെ ഊരു മൂപ്പനായ പൊലയന്‍ മൂപ്പനാണ് സ്ഥാനാര്‍ഥിക്ക് കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത്. 

Advertisment

ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, സംസ്ഥാന സമിതി അംഗം സജി ശങ്കര്‍, പി. സദാനന്ദന്‍, ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റ് മോഹനന്‍ സന്തോഷ് കാളിയത്ത് തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്ക് ഒപ്പമുണ്ടായിരുന്നു. 

 

Advertisment