കോട്ടയം: ഹൃദയാഘാതത്തെത്തുടര്‍ന്ന് മലയാളി യുവാവ് ഖത്തറില്‍ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി കരിയില്‍ തോമസ് മാത്യു(23)വാണ് മരിച്ചത്. മാത്യു-ഷേര്‍ലി മാത്യു ദമ്പതികളുടെ മകനാണ്.
ഹോളിഡേ വില്ല ഹോട്ടലില്‍ ഷെഫായി ജോലി ചെയ്തുവരികയായിരുന്നു തോമസ് മാത്യു. പ്രവാസി വെല്‍ഫയര്‍ കള്‍ചറല്‍ ഫോറം റീപാട്രിയേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. സഹോദരങ്ങള്‍: അല്‍ബിന്‍ മാത്യു, മെയ് മോള്‍ മാത്യു.