New Update
/sathyam/media/media_files/2024/12/24/OwSXlJUA26hcQl36eiwh.jpg)
ആലപ്പുഴ: ആലപ്പുഴ ഷനോജ് വധക്കേസില്‍ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. പ്രശാന്ത്, പിതാവ് പൊടിയന്‍ (പ്രസാദ്), കിരണ്‍ റോഡ്രിഗ്‌സ്, അജി ലാല്‍, ജോസ് ആന്റണി, അപ്പു, ഫിനിസ്റ്റര്‍ നെറ്റോ എന്നിവരാണ് കേസിലെ പ്രതികള്‍. കേസിലെ ഒന്നാംപ്രതി പ്രശാന്തും രണ്ടാം പ്രതി പൊടിയനും അച്ഛനും മകനുമാണ്. ഇവരുടെ അയല്‍വാസിയാണ് കൊല്ലപ്പെട്ട ഷനോജ്.
Advertisment
2014 ജൂലൈ നാലിനാണ് സംഭവം. ക്വട്ടേഷന്‍ സംഘത്തെ കൂട്ടി മുന്‍ വൈരാഗ്യത്തെത്തുടര്‍ന്നായിരുന്നു കൊലപാതകം. വടിവാള്‍ ഉപയോഗിച്ച് വെട്ടുകയും ഇരുമ്പുകൂടം കൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us