/sathyam/media/media_files/r7pglwoQBS8lUI2BHW0r.jpg)
വടകര: വോട്ടെണ്ണല്‍ ദിനം തിരുവള്ളൂരില്‍ സി.പി.എം. പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബ് എറിഞ്ഞ കേസിലെ മുഖ്യ പ്രതി കുണ്ടാറ്റില്‍ അബ്ദുല്‍ സലാം (30) പിടിയില്‍. മുസ്ലീം ലീഗ് പ്രവര്‍ത്തകനായ ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ മംഗലാപുരം എയര്‍പോര്‍ട്ടില്‍ നിന്നാണ് പിടിയിലായത്.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫീസര്‍ ഇന്ന് രാവില ആറിനാണ് അബ്ദുല്‍ സലാമിനെ കസ്റ്റഡിയില്‍ എടുത്തത്. വടകര പോലീസ് മംഗലാപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രണ്ടാം പ്രതി മങ്കേറ്റുമണ്ണില്‍ മുഹമ്മദ് മുത്തു ഒളിവിലാണ്.
വോട്ടെണ്ണല്‍ ദിനം തിരുവള്ളൂര്‍ ചാനിയം കടവ് ശാന്തിനഗറില്‍ കൊടക്കാട്ട് കുഞ്ഞികണ്ണന്റെ വീടിന് നേരെയായിരുന്നു ബോംബെറിഞ്ഞത്. ജൂലൈ 22 തിങ്കളാഴ്ച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഇയാള്‍ പിടിയിലാകുന്നത്. നിടുമ്പ്രമണ്ണയില്‍ വച്ച് യുവാവിനെ മര്‍ദ്ദിച്ച കേസിലും ഇയാള്‍ മുഖ്യ പ്രതിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us