Advertisment

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എം.എല്‍.എ. ഉമാ തോമസിനെ കാണാന്‍ പോലും ദിവ്യ ഉണ്ണി തയാറായില്ല, മാധ്യമങ്ങള്‍ ആദ്യഘട്ടത്തില്‍ സംഘാടകരുടെ പേര് മറച്ചുവച്ചു, കലാ പ്രവര്‍ത്തനങ്ങള്‍ കച്ചവട മാധ്യമങ്ങളായി മാറി: നടി ഗായത്രി വര്‍ഷ

സി.പി.എം. കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനത്തിലാണ് വിമര്‍ശനം

New Update
2424242

കോട്ടയം: ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിക്കിടെ അപകടമുണ്ടായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എം.എല്‍.എ. ഉമാ തോമസിനെ കാണാന്‍ പോലും പരിപാടിക്ക് നൃത്തം ചെയ്ത ദിവ്യ ഉണ്ണി തയാറായില്ലെന്ന് നടി ഗായത്രി വര്‍ഷ. സി.പി.എം. കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനത്തിലാണ് വിമര്‍ശനം.

Advertisment

സംഭവം ഉണ്ടായതില്‍ ഖേദിക്കുന്നുവെന്ന് പറയാന്‍ ദിവ്യക്ക് മനസുണ്ടായില്ല. മാധ്യമങ്ങള്‍ ആദ്യഘട്ടത്തില്‍ സംഘാടകരുടെ പേര് മറച്ചുവച്ചു. കലാ പ്രവര്‍ത്തനങ്ങള്‍ കച്ചവട മാധ്യമങ്ങളായി മാറി. അതിന്റെ ഭാഗമായിരുന്നു കൊച്ചിയില്‍ നടന്ന ഗിന്നസ് പരിപാടി. 

ഇതിനോട് കേരളീയ സമൂഹവും സോഷ്യല്‍ മീഡിയ സമൂഹവും മൗനം പാലിച്ചു. ദിവ്യ ഉണ്ണിയും കച്ചവട കലാപ്രവര്‍ത്തനത്തിന്റെ ഇരയായെന്നും അവര്‍ പറഞ്ഞു.

 

Advertisment