തിരുവനന്തപുരം: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ മകനോട് ചോദ്യങ്ങള്‍ ചോദിച്ച് സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലിനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. ചാനല്‍ ഉടമയ്ക്ക് കമ്മിഷന്‍ ഇന്ന് നോട്ടീസ് അയയ്ക്കും. മനുഷ്യത്വരഹിതമായ ചോദ്യങ്ങള്‍ ചോദിച്ചതിനെതിരേ കേസെടുക്കണമെന്ന പരാതിയിലാണ് നടപടി.
''പപ്പ എവിടെ പോയി'' എന്നായിരുന്നു വനിതാ അവതാരികയുടെ ചോദ്യം. ''ലോറിയില്‍ പോയി'' എന്ന കുഞ്ഞിന്റെ മറുപടിക്ക് ''ലോറിയില്‍ എവിടെ പോയി, ലോറി ഇനി വരുമോ..'' എന്നും ചോദിക്കുന്നു. എട്ട് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്ത് വന്നത്. യൂട്യൂബ് ചാനലിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമാണുയരുന്നത്.