Advertisment

മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും രണ്ടാണ്,  ലീഗിന് മതേതര കാഴ്ച്ചപ്പാടില്‍ വിട്ടുവീഴ്ച്ചയില്ല, കേള്‍ക്കുന്നവര്‍ക്ക് പറയുന്ന വാക്കും ചെയ്യുന്ന പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസം മനസിലാകും: പി.കെ. കുഞ്ഞാലിക്കുട്ടി

"ലീഗിന്റെ മതേതരത്വത്തില്‍ കലര്‍പ്പ് വരില്ല"

New Update
24242

മലപ്പുറം: മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും രണ്ടാണെന്ന് കേള്‍ക്കുന്നവര്‍ക്ക് മനസിലാകുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. താനൂരില്‍ മുഖ്യമന്ത്രി ലീഗിനെതിരെ പറഞ്ഞത് അറം പറ്റിയതുപോലെ. ലീഗിനെതിരെ എല്ലാവരുമായി കൂട്ടുകൂടിയാണ് ജയിച്ചതെന്ന് താനൂര്‍ എം.എല്‍.എയാണ് രണ്ട് ദിവസം മുന്‍പ് പറഞ്ഞത്. 

Advertisment

എല്‍.ഡി.എഫിന് അടുത്ത തെരഞ്ഞടുപ്പില്‍ ഉണ്ടാകാന്‍ പോകുന്ന ദുരന്തം മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രി പറയുന്നത്. ലീഗിന് മതേതര കാഴ്ച്ചപ്പാടില്‍ വിട്ടുവീഴ്ച്ചയില്ല. കേള്‍ക്കുന്നവര്‍ക്ക് പറയുന്ന വാക്കും ചെയ്യുന്ന പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസം മനസിലാകും. 

ലീഗിന്റെ മതേതരത്വത്തില്‍ കലര്‍പ്പ് വരില്ല. ഇടതുപക്ഷം കാര്‍ഡ് മാറ്റി കളിക്കുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് വരെ ന്യൂനപക്ഷ കാര്‍ഡായിരുന്നു ഇപ്പോള്‍ ഭൂരിപക്ഷ കാര്‍ഡ് കളിക്കുകയാണ്. എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും കാലകാലങ്ങളായി സപ്പോര്‍ട്ട് ചെയ്തത് ഇടതുപക്ഷത്തെയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Advertisment