കലവൂരില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് തുണി വായില്‍ തിരുകി മുഖംമൂടി ആക്രമണം

കലവൂര്‍ കാട്ടൂരിലാണ് സംഭവം

New Update
5353536466

ആലപ്പുഴ: കലവൂരില്‍ പട്ടാപ്പകല്‍ മുഖംമൂടി ആക്രമണം. തങ്കമ്മ എന്ന സ്ത്രീയാണ് അജ്ഞാതന്റെ ആക്രമണത്തിന് ഇരയായത്. വീട്ടമ്മയെ പട്ടാപ്പകല്‍ വീടിനുള്ളില്‍ കെട്ടിയിട്ടായിരുന്നു അജ്ഞാതന്റെ ആക്രമണം.  അക്രമിയെ കണ്ടെത്താനായിട്ടില്ല. 

Advertisment

കലവൂര്‍ കാട്ടൂരിലാണ് സംഭവം. മര്‍ദ്ദിച്ച് ബോധം കെടുത്തിയ ശേഷം വീട്ടമ്മയെ ജനല്‍ കമ്പിയില്‍ കെട്ടിയിടുകയായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മകനാണ് സ്ത്രീയെ തുണി വായില്‍ തിരുകി കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. 

വാതിലുകള്‍ പൂട്ടിയശേഷമാണ് അക്രമി മടങ്ങിയത്. അടുക്കള വാതില്‍ വഴി വീട്ടുകാര്‍ അകത്ത് കയറിപ്പോഴാണ് ബോധരഹിതയായ തങ്കമ്മയെ കാണുന്നത്. സംഭവത്തില്‍ മണ്ണഞ്ചേരി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. 

Advertisment