Advertisment

പാലക്കാട് എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് സുഹൃത്തിനൊപ്പം  പുഴയില്‍ ചാടി; കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വല്ലപ്പുഴ സ്വദേശി കളത്തില്‍ സുഹൈറാ(17)ണ് മരിച്ചത്.

New Update
646464646464

പാലക്കാട്: എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയില്‍ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വല്ലപ്പുഴ സ്വദേശി കളത്തില്‍ സുഹൈറാ(17)ണ് മരിച്ചത്. ചുണ്ടമ്പറ്റ നാട്യമംഗലം ഭാഗത്തു നിന്നാണ് മൃതദേഹം കിട്ടിയത്. 

Advertisment

വെള്ളിയാഴ്ചയാണ് സംഭവം. എക്‌സൈസ് സംഘത്തെ കണ്ട് ഭയന്നാണ് സുഹൈറും സുഹൃത്തും പുഴയില്‍ ചാടിയത്. സുഹൃത്ത് നീന്തി കരയ്ക്ക് കയറിയെങ്കിലും സുഹൈറിനെ കാണാതാകുകയായിരുന്നു. വെള്ളിയാഴ്ച സുഹൈറിന്റെ സുഹൃത്തുക്കളായ എട്ടുപേരെ നാല് കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

Advertisment