തിരുവനന്തപുരം: പിതൃസ്മരണയില്‍ ഇന്ന് ആളുകള്‍ ബലി തര്‍പ്പണം നടത്തും. ക്ഷേത്രങ്ങളിലും കടല്‍ത്തീരങ്ങളിലും നദീതീരങ്ങളിലും വാവുബലി ഇടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
തിരുവല്ലം പരശുരാമക്ഷേത്രം, അരുവിപ്പുറം, വര്‍ക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്ബാവൂര്‍ ചേലാമറ്റം ക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, കണ്ണൂര്‍ സുന്ദരേക്ഷ ക്ഷേത്രം, തൃക്കുന്നപ്പുഴ, തിരുവില്ല്വാമല, കൊല്ലം തിരുമൂലവരം തുടങ്ങിയവയാണ് പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങള്‍.