/sathyam/media/media_files/2025/10/07/35481436-f02c-4fce-81db-1208c02b3578-2025-10-07-15-31-03.jpg)
ഏത്തപ്പഴം ഊര്‍ജ്ജം നല്‍കുന്ന, വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയ ഒരു പോഷക സമൃദ്ധമായ ഭക്ഷണമാണ്.
ഏത്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള സ്വാഭാവിക മധുരവും കാര്‍ബോഹൈഡ്രേറ്റുകളും ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നു. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, പൊട്ടാസ്യം, കാല്‍സ്യം, അയേണ്‍, പ്രോട്ടീന്‍ തുടങ്ങിയ ധാതുക്കളും വിറ്റാമിനുകളും ഏത്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്.
ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ തടയുകയും ചെയ്യുന്നു. പൊട്ടാസ്യം അടങ്ങിയതിനാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയത്തെ സംരക്ഷിക്കാനും ഇത് സഹായിക്കും.
പഴുത്ത ഏത്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള അനിയന്ത്രിത കോശവളര്‍ച്ചയെ തടയുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഏത്തപ്പഴത്തിലുള്ള ട്രിപ്‌റ്റോഫാന്‍ എന്ന കോമ്പൗണ്ട് ശരീരത്തില്‍ സെററ്റോണിന്‍ ആക്കി മാറുകയും വിഷാദം കുറയ്ക്കുകയും സന്തോഷം നല്‍കുകയും ചെയ്യുന്നു.
അയേണ്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ ഉല്‍പാദനം മെച്ചപ്പെടുത്തി വിളര്‍ച്ചയെ പ്രതിരോധിക്കുന്നു.