ഇടതു-വലതു മുന്നണികള്‍ അതിരുവിട്ട മുസ്ലിം പ്രീണനം നടത്തുകയാണ്, എനിക്കെതിരേ വാളെടുക്കുന്നവരോടും ഉറഞ്ഞുതുള്ളുന്നവരോടും പറയാന്‍ ഒന്നേയുള്ളൂ, ഭീഷണിക്കുമുന്നില്‍ തലകുനിക്കാന്‍ മനസില്ല, അത്തരം വെല്ലുവിളി നേരിടാന്‍ തയാറാണ്, അതിനുവേണ്ടി രക്തസാക്ഷിയാകാനും മടിയില്ല; മുഖപ്രസംഗത്തിലൂടെ പ്രതികരിച്ച് വെള്ളാപ്പള്ളി

കേരളത്തില്‍ ഹൈന്ദവ പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന അസമത്വങ്ങളെക്കുറിച്ച് ബോധ്യമാകണമെങ്കില്‍ ഇവിടെ ഒരു സാമൂഹ്യ- സാമ്പത്തിക സര്‍വേ നടത്തുക തന്നെ വേണം. 

New Update
46464646

ആലപ്പുഴ: കേരളത്തിലെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് തുറന്നു പറയുന്നതിന്റെ പേരില്‍ രക്തസാക്ഷിയാകാനും താന്‍ തയാറെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 
എസ്.എന്‍.ഡി.പി. യോഗത്തിന്റെ മുഖപത്രമായ 'യോഗനാദ'ത്തിലെ മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളിയുടെ തുറന്നുപറച്ചില്‍. 

Advertisment

''ഇടതു-വലതു മുന്നണികള്‍ അതിരുവിട്ട മുസ്ലിം പ്രീണനം നടത്തുകയാണ്. മുന്നണികളുടെ മുസ്ലിം പ്രീണനത്തെക്കുറിച്ചു പറഞ്ഞതിന്റെ പേരില്‍ ഭീഷണിപ്പെടുത്താന്‍ നോക്കണ്ട. യാഥാര്‍ഥ്യം ഉറക്കെപ്പറഞ്ഞതിന്റെ പേരില്‍ എനിക്കെതിരേ വാളെടുക്കുന്നവരോടും ഉറഞ്ഞുതുള്ളുന്നവരോടും പറയാന്‍ ഒന്നേയുള്ളൂ; ഇത്തരം ഭീഷണിക്കുമുന്നില്‍ തലകുനിക്കാന്‍ മനസില്ല. അത്തരം വെല്ലുവിളി നേരിടാന്‍ തസാറാണ്. അതിനുവേണ്ടി രക്തസാക്ഷിയാകാനും മടിയില്ല. കേരളത്തില്‍ ഹൈന്ദവ പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന അസമത്വങ്ങളെക്കുറിച്ച് ബോധ്യമാകണമെങ്കില്‍ ഇവിടെ ഒരു സാമൂഹ്യ- സാമ്പത്തിക സര്‍വേ നടത്തുക തന്നെ വേണം. 

ഒഴിവുവന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്ക് എല്‍ഡിഎഫ്. ഒരു മുസ്ലിമിനെയും ഒരു ക്രിസ്ത്യാനിയെയും യു.ഡി.എഫ്. ഒരു മുസ്ലിമിനെയും നാമനിര്‍ദേശം ചെയ്തതിലെ അനീതി ചൂണ്ടിക്കാണിച്ചതാണ് ഞാന്‍ ചെയ്ത പാതകം. കേരളത്തില്‍ ആകെയുള്ളത് ഒന്‍പതു രാജ്യസഭാ സീറ്റുകളാണ്. അതില്‍ അഞ്ചുപേരും മുസ്ലിങ്ങളാണ്. രണ്ടുപേര്‍ ക്രിസ്ത്യാനികളും. ജനസംഖ്യയുടെ പകുതിയിലേറെയുള്ള ഹിന്ദുക്കള്‍ക്ക് ഇരുമുന്നണികളുംകൂടി നല്‍കിയത് രണ്ടേ രണ്ടു സീറ്റുകളും.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെ നിശ്ചയിക്കുമ്പോഴും ഇരുമുന്നണികളുടെയും മുന്‍ഗണന മതത്തിനാണ്. ഹൈന്ദവ ഭൂരിപക്ഷ മണ്ഡലങ്ങളില്‍ വരെ ന്യൂനപക്ഷങ്ങളെ സ്ഥാനാര്‍ത്ഥികളാക്കുമ്പോള്‍ മലപ്പുറത്തും കോട്ടയത്തും മറിച്ചു ചിന്തിക്കാന്‍ ഇവര്‍ക്കു ധൈര്യമില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തുടക്കംമുതല്‍ പാര്‍ട്ടിക്കൊപ്പം പാറപോലെ ഉറച്ചുനിന്ന പിന്നാക്ക, പട്ടികവിഭാഗ സമൂഹങ്ങളുടെ വിശ്വാസത്തെ സി.പി.എമ്മും സി.പി.ഐയും ന്യൂനപക്ഷ പ്രീണനത്തിനായി ബലികഴിക്കുകയായിരുന്നു.

കേരളത്തിലെ ഒരു സാമൂഹ്യവിഷയം മുന്നോട്ടുവച്ചപ്പോള്‍ ചില മുസ്ലിം നേതാക്കള്‍ തനിക്കെതിരെ കേസെടുക്കണമെന്നും ജയിലില്‍ അടയ്ക്കണമെന്നും പ്രസ്താവനകളുമായി രംഗത്തുവന്നത് ഖേദകരമാണ്. സ്വന്തം മതക്കാരുടെ അനീതികള്‍ക്കെതിരെ ആരോപണങ്ങള്‍ വന്നപ്പോള്‍ സൗമ്യതയൊക്കെ പമ്പ കടന്നു. മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളുടെ വോട്ടാണ് സുരേഷ് ഗോപിയുടെ തുറുപ്പുചീട്ട്. 

ഇരുമുന്നണികളുടെയും മുസ്ലിം പ്രീണനവും മുസ്ലിം ലീഗിന്റെയും കുറേ മുസ്ലിം സംഘടനകളുടെയും അഹങ്കാരവും കടന്നുകയറ്റവും സഹിക്കാനാകാതെ വന്നപ്പോള്‍ ക്രൈസ്തവര്‍ ബി.ജെ.പിയെ രക്ഷകരായി കണ്ടു..'' -വെള്ളാപ്പള്ളി പറയുന്നു.

Advertisment