ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമം; ചികിത്സയിലിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു

43 വയസുകാരന്‍ സുജിത്താണ് മരിച്ചത്

New Update
535353535

മലപ്പുറം: മലപ്പുറത്ത് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. 43 വയസുകാരന്‍ സുജിത്താണ് മരിച്ചത്. പൊന്നാനി അത്താണിയില്‍ വച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. 

Advertisment

സുജിത്തിനെ ഗുരുതര പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു. മൃതദേഹം നടപടിക്രമങ്ങള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു.

Advertisment