തൃശൂര്‍: വടക്കേക്കാട് വെള്ളക്കെട്ടില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു. ചക്കിത്തറ പൊട്ടത്ത് പ്രകാശ(61)നാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. വീട്ടിലേക്ക് പോകുന്നതിനിടെ പ്രകാശന്‍ വഴിയിലെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നെന്നാണ് നിഗമനം.
പ്രകാശന്‍ വീട്ടില്‍ എത്താതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ രാത്രി ഒരു മണിക്ക് വെള്ളത്തില്‍ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് സംസ്‌കാരം നടത്തും. ഭാര്യ: സരസ്വതി. മക്കള്‍: ജ്യോതി ബസു, ജിഷ, ജിനീഷ് (ഗള്‍ഫ്).