New Update
/sathyam/media/media_files/2MllKwX3xiZAKICDpXdG.jpg)
കണ്ണൂര്‍: കൂത്തുപറമ്പ് പൂക്കോട് ടൗണില്‍ ബാര്‍ബര്‍ഷോപ്പ് ആക്രമിക്കുകയും ഉടമയെ മര്‍ദ്ദിക്കുകയും ചെയ്ത പ്രതി അറസ്റ്റില്‍. ഓട്ടച്ചിമാക്കൂലിലെ നെല്ലിയുള്ളപറമ്പത്ത് അനീഷി(45)നെയാണ് അറസ്റ്റ് ചെയ്തത്.
Advertisment
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. പണം ആവശ്യപ്പെട്ട് ബാര്‍ബര്‍ ഷോപ്പില്‍ എത്തി. എന്നാല്‍, പണം നല്‍കാത്തതിന് ഷോപ്പ് ഉടമയായ മാണിക്കോത്ത് ദിനേശനെ അനീഷ് മര്‍ദ്ദിക്കുകയും ഷോപ്പ് അടിച്ചുതകര്‍ക്കുകയുമായിരുന്നു.
കടയുടെ ചില്ല് അടിച്ചു തകര്‍ക്കുന്നതിനിടയില്‍ കൈയ്ക്ക് സാരമായി പരിക്കേറ്റ അനീഷ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായതിനെത്തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us