പി.കെ. ശശിക്ക് വിദേശത്ത് പോകാന്‍ സര്‍ക്കാര്‍  അനുമതി; മടങ്ങിയെത്തുക തെരഞ്ഞെടുപ്പിന് ശേഷം

അന്താരാഷ്ട്ര വാണിജ്യമേളയില്‍ പങ്കെടുക്കാനാണ് അനുമതി. 

New Update
424242

പാലക്കാട്: മുന്‍ എം.എല്‍.എയും കെ.ടി.ഡി.സി. ചെയര്‍മാനുമായ പി.കെ. ശശിക്ക് വിദേശത്ത് പോകാന്‍ സര്‍ക്കാര്‍ അനുമതി. അന്താരാഷ്ട്ര വാണിജ്യമേളയില്‍ പങ്കെടുക്കാനാണ് അനുമതി. ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കും.

Advertisment

നവംബര്‍ മൂന്ന് മുതല്‍ 16 വരെയാണ് വിദേശയാത്ര. തെരഞ്ഞെടുപ്പിന് ശേഷമേ ശശി കേരളത്തിലേക്ക് മടങ്ങിയെത്തൂ. സി.പി.എമ്മില്‍ അച്ചടക്ക നടപടി നേരിട്ടയാളാണ് ശശി. അതേസമയം, പി.കെ. ശശി ജില്ലയില്‍ നിന്ന് മുങ്ങുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Advertisment