ശാസ്താംകോട്ട: പോരുവഴി ഇടയ്ക്കാട്ട് എ.സി. പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ഇടയ്ക്കാട് മുണ്ടുകുളഞ്ഞി പള്ളിപ്പറമ്പില്‍ ഡെന്നി സാമിന്റെ വീട്ടിലെ എ.സിയാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
ഈ സമയം വീട്ടുകാര്‍ സമീപത്ത് പ്രാര്‍ത്ഥനയ്ക്ക് പോയിരിക്കുകയായിരുന്നു. എ.സി. പൊട്ടിത്തെറിച്ചതോടെ വീടിന് ഉള്‍വശം മുഴുവന്‍ പുക നിറഞ്ഞു. കട്ടില്‍, മെത്ത, ജനാല എന്നിവ പൂര്‍ണമായി കത്തി നശിച്ചു. നാട്ടുകാരുടെ നേതൃത്വത്തില്‍ തീയണക്കാനുള്ള ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. ശാസ്താംകോട്ട ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.