കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകവെ പോലീസുകാരെ  ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം; പ്രതികള്‍ പിടിയില്‍

തൃക്കുന്നപ്പുഴ പനച്ച പറമ്പില്‍ ഹസൈന്‍ (31), തൃക്കുന്നപ്പുഴ പാനൂര്‍ തയ്യില്‍ കിഴക്കതില്‍ വീട്ടില്‍ നിസാര്‍ (46) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

New Update
6464666

ഹരിപ്പാട്: ബീവറേജസിന് മുന്നില്‍ പ്രശ്‌നമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത പ്രതികള്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടിയിലായി. 

Advertisment

തൃക്കുന്നപ്പുഴ പനച്ച പറമ്പില്‍ ഹസൈന്‍ (31), തൃക്കുന്നപ്പുഴ പാനൂര്‍ തയ്യില്‍ കിഴക്കതില്‍ വീട്ടില്‍ നിസാര്‍ (46) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിഷ്ണുവിനും വിഷ്ണുദാസിനും പരിക്കേറ്റു. 

ഞായറാഴ്ച രാത്രി ഏഴിന് തൃക്കുന്നപ്പുഴ ബീവറേജസിന് മുന്‍വശം പ്രശ്‌നമുണ്ടാക്കിയതിനാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.  ഗ്രേഡ് എസ്.ഐ സനില്‍ കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിഷ്ണുദാസ്, വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് പ്രതികളെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ജീപ്പില്‍ വച്ച് പോലീസുകാരെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. കൂടുതല്‍ പോലീസ് എത്തി പ്രതികളെ കീഴ്‌പ്പെടുത്തുകയായിരുന്നു. 

Advertisment