Advertisment

''എന്റെ പേരിലുള്ള വീടും ഭൂമിയും പണയത്തിലാണ്, കൊന്നുതിന്ന് കഴിഞ്ഞാല്‍ പിന്നെ പരിശോധിക്കേണ്ടല്ലോ സാറേ''; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പി.എസ്.സി. കോഴ ആരോപണ  വിധേയന്‍ പ്രമോദ് കോട്ടൂളി

അമ്മയെ ബോധ്യപ്പെടുത്താനാണ് എഴുതുന്നതെന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.

New Update
75733

കോഴിക്കോട്: പി.എസ്.സി. കോഴ ആരോപണത്തില്‍ സി.പി.എം.  നേതാവ് പ്രമോദ് കോട്ടൂളി ഇന്ന് ജില്ലാ കമ്മിറ്റി ഓഫീസിലെത്തി വിശദീകരണം നല്‍കും. ഇതിനിടെ വൈകാരിക ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പ്രമോദ് കോട്ടൂളി രംഗത്തെത്തി.

Advertisment

അമ്മയെ ബോധ്യപ്പെടുത്താനാണ് എഴുതുന്നതെന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.ഒരു റിയല്‍ എസ്റ്റേറ്റ് ബന്ധവും തനിക്കില്ലെന്നും പ്രമോദ് പറയുന്നു. 

''ഇപ്പോള്‍ എന്റെ പേരിലുള്ള വീടും ഭൂമിയും പണയത്തിലാണ്, ആ ബാങ്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഭരിക്കുന്നതാണ്. ഇതുവരെ ജീവിച്ച കടം തീര്‍ക്കാന്‍ 2020ല്‍ എടുത്ത വായ്പ്പയാണ്. 2024 ഈ മാസം 9ന് ലോണ്‍ തുക ഇതുവരെ ഒരു പൈസയും അടയ്ക്കാത്തതിന്റെ ഭാഗമായി അദാലത്തില്‍ വച്ചിട്ടുണ്ട്, താങ്കള്‍ക്ക് അന്വേഷിക്കാം.

2020 മുതല്‍ സ്വന്തം വീടിന്റെ ലോണ്‍ അടയ്ക്കാന്‍ പറ്റാത്ത റിയല്‍ എസ്റ്റേറ്റ് ബന്ധമുള്ള ആളാണ് പ്രമോദ് കോട്ടൂളി. എന്റെ ജീവിതം തുറന്ന് വച്ചിരിക്കുന്നു... ഞാന്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന അക്കൗണ്ടുകള്‍ താങ്കള്‍ക്ക് പരിശോധിക്കാം. കൊന്നു തിന്ന് കഴിഞ്ഞാല്‍ പിന്നെ പരിശോധിക്കേണ്ടല്ലോ സാറേ..'' - പ്രമോദ് കുറിപ്പില്‍ പറയുന്നു. 

മന്ത്രി മുഹമ്മദ് റിയാസ് വഴി പി.എസ്.സി. അംഗത്വം ശരിയാക്കാമെന്ന വാഗ്ദാനം നല്‍കി പണംവാങ്ങിയെന്നാണ് പ്രമോദ് കോട്ടൂളിക്കെതിരെ ഉയര്‍ന്ന പരാതി. ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടതെന്നും ആദ്യ ഘഡുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്. പ്രമോദിനെതിരെ സംഘടനാ നടപടി പൂര്‍ത്തിയാക്കി അച്ചടക്ക നടപടി സ്വീകരിക്കാന്‍ സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

Advertisment