Advertisment

ഓണ്‍ലൈന്‍ വ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയില്‍ നിന്ന് പണം തട്ടി; യുവതി പിടിയില്‍

മലപ്പുറം കാവന്നൂര്‍ സ്വദേശി ഫാത്തിമ സുമയ്യയാണ് ബംഗളൂരുവില്‍ പിടിയിലായത്.

New Update
35355

മലപ്പുറം: ഓണ്‍ലൈന്‍ വ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയില്‍ നിന്ന് പണം തട്ടിയ കേസില്‍ യുവതി  അറസ്റ്റില്‍. മലപ്പുറം കാവന്നൂര്‍ സ്വദേശി ഫാത്തിമ സുമയ്യയാണ് ബംഗളൂരുവില്‍ പിടിയിലായത്. ഇവരുടെ ഭര്‍ത്താവ് ഫൈസല്‍ ബാബു ഇപ്പോഴും വിദേശത്താണ്. കോഴിക്കോട് സ്വദേശിയില്‍ നിന്ന് 5,06,75,000 രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.

Advertisment

2023 ഓക്ടോബറിലാണ് സംഭവം. ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ഫാത്തിമ സുമയ്യയും ഭര്‍ത്താവ് ഫൈസല്‍ ബാബുവും പരാതിക്കാരനെ സമീപിച്ചു. പല തവണകളായി പണം കൈക്കലാക്കി. ഇതിനിടയില്‍ ഒന്നരക്കോടിയില്‍ അധികം രൂപ തിരികെ നല്‍കി.

 ബാക്കി തുകയോ, ലാഭ വിഹിതമോ തിരിച്ചു കൊടുത്തില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒളിവില്‍പോയ പ്രതികള്‍ക്കായി പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

Advertisment