Advertisment

കോഴിക്കോട് ഏഴു വയസുകാരിയോട്  ലൈംഗികാതിക്രമം; പ്രതിക്ക് അഞ്ച് വര്‍ഷം തടവ്

കൊയിലാണ്ടി പെരുവട്ടൂര്‍ പുനത്തില്‍മീത്തല്‍ വീട്ടില്‍ സുനില്‍ കുമാറി(57)നെയാണ് ശിക്ഷിച്ചത്.

New Update
777

കോഴിക്കോട്: ഏഴു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവും 15,000 രൂപ പിഴയും. കൊയിലാണ്ടി പെരുവട്ടൂര്‍ പുനത്തില്‍മീത്തല്‍ വീട്ടില്‍ സുനില്‍ കുമാറി(57)നെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്.

Advertisment

2021-ലാണ്  സംഭവം. പ്രതിയുടെ വീട്ടില്‍ കളിക്കാന്‍ പോയ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ കൊയിലാണ്ടി പോലീസാണ് അന്വേഷണം നടത്തിയത്.

Advertisment