ശരീരത്തിലെ സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ശതാവരി

അസ്ഥിസ്രാവം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ശതാവരി സഹായിക്കും. 

New Update
d48409de-b194-42fc-a739-bf9ffd9645b3

ശതാവരിക്കിഴങ്ങിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ഇതൊരു ഡൈയൂററ്റിക് ആയി പ്രവര്‍ത്തിക്കുകയും, അമിത ദ്രാവകം ശരീരത്തില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്യും. 

Advertisment

ദഹന എന്‍സൈമുകളുടെ (ലിപേസ്, അമൈലേസ്) പ്രവര്‍ത്തനം വര്‍ദ്ധിപ്പിച്ച് ദഹനത്തെ മെച്ചപ്പെടുത്തുന്നു. കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ ദഹനം എളുപ്പമാക്കുന്നു. രോഗപ്രതിരോധ കോശങ്ങളെ ഉത്തേജിപ്പിച്ച്, ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണത്തെ സന്തുലിതമാക്കുന്നു. അണുബാധകളെ ചെറുക്കാന്‍ സഹായിക്കുന്നു. 

ഡൈയൂററ്റിക് ഗുണങ്ങള്‍ കാരണം വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്യാനും പുതിയവ ഉണ്ടാകുന്നത് തടയാനും സഹായിക്കും. ആര്‍ത്തവചക്രം നിയന്ത്രിക്കാനും, പിഎംഎസ് (പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം) ലക്ഷണങ്ങള്‍ കുറയ്ക്കാനും അസ്ഥിസ്രാവം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ശതാവരി സഹായിക്കും. 

ഫോളേറ്റ്, വിറ്റാമിന്‍ സി, കെ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും സഹായിക്കും. അഡാപ്‌റ്റോജന്‍ എന്ന നിലയില്‍ ശരീരത്തിലെ സമ്മര്‍ദ്ദം നിയന്ത്രിക്കാനും മാനസിക ക്ഷീണം കുറയ്ക്കാനും സഹായിക്കും. 

Advertisment