New Update
/sathyam/media/media_files/2025/11/19/5d44061437c251564739092-2025-11-19-13-24-17.jpg)
ധാരാളം ആരോഗ്യഗുണങ്ങള്‍ ഒന്നാണ് ഞൊട്ടാഞൊടിയന്‍. സന്ധിവാതം, ഗൗട്ട്‌സ് മുതലായവയ്ക്ക് ഇത് ഫലം ചെയ്യും. കാലോറി കുറഞ്ഞ ഈ ഫലം ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതില്‍ ഭക്ഷ്യനാരുകളും ജലവും ധാരാളമുണ്ട്. പൊണ്ണത്തടി നിയന്ത്രിക്കാനും ഈ പഴം സഹായിക്കും.
Advertisment
ശരീരത്തിന് ആവശ്യമായ ഫാറ്റി ആസിഡുകളായ ഒലേയിക് ആസിഡ്, ലിനോലെയ്ക് ആസിഡ് ഇവയുടെ ഉറവിടമാണ് ഞൊട്ടാഞൊടിയന്‍. ഇത് ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്ലിന്റെ അളവ് കുറയ്ക്കുകയും ഹൃദയത്തെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും.
കരള്‍, വൃക്ക എന്നിവയുടെ ആരോഗ്യത്തിനും നല്ലതാണ്. ഈ ഫലം പതിവായി കഴിക്കുന്നത് ദഹനം സുഗമമാക്കാനും മലബന്ധം അകറ്റാനും സഹായിക്കും. ഉദരാരോഗ്യമേകാനും ഈ പഴം നല്ലതാണ്. തിമിരം, ഗ്ലൂക്കോമ, മക്യുലാര്‍ ഡീജനറേഷന്‍ തുടങ്ങിയ നേത്രരോഗങ്ങളെ തടഞ്ഞ് കണ്ണുകള്‍ക്ക് ആരോഗ്യമേകുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us