പരിയാരത്ത് 10 കിലോ കഞ്ചാവുമായി  അഞ്ച് യുവാക്കള്‍ പിടിയില്‍

ഇവരില്‍നിന്ന് 10 കിലോഗ്രാം കഞ്ചാവ് പിടികൂടി.

New Update
53535

കണ്ണൂര്‍: പരിയാരത്ത് 10 കിലോ കഞ്ചാവുമായി അഞ്ചുപേര്‍ പിടിയില്‍. അഭിജിത്ത് പെരിയാട്ട്, കാര്‍ലോസ് അലക്യംപാലം, ഷിജിന്‍ ശ്രീസ്ഥ, ഷിബിന്‍ കുണ്ടപ്പാറ, റോബിന്‍ വിളയാങ്കോട് എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 10 കിലോഗ്രാം കഞ്ചാവ് പിടികൂടി.

Advertisment

പരിയാരം അലക്യം പാലത്തിന് സമീപത്ത് വച്ചാണ് ഇവരെ പിടികൂടിയത്. പരിയാരം പോലീസും കണ്ണൂര്‍ റൂറല്‍ എസ്.പിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നുള്ള പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. 

Advertisment