വ്യാപാര സ്ഥാപനങ്ങളിലെ പരിശോധന നടപ്പായില്ല; മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശവും കളക്ടറുടെ അധ്യക്ഷതയില്‍ എടുത്ത് തീരുമാനവും വെള്ളത്തില്‍ വരച്ച വര

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ-ലീഗല്‍ മെട്രോളജി നിയമങ്ങളും കാറ്റില്‍ പറത്തിയാണ് പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്

New Update
42424

കോട്ടയം: ജില്ലയിലെ ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ മറ്റ് വ്യാപാര സ്ഥാപനങ്ങളില്‍ അമിത വിലയും വാങ്ങിക്കുന്ന തുകയുടെ ഗുണനിലവാരമില്ലെന്നുള്ള വാര്‍ത്തകളെത്തുടര്‍ന്നും ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ശ്രീനി തങ്കപ്പന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

Advertisment

എന്നാല്‍, കോട്ടയം ജില്ലയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി അമിത വില ഈടാക്കുന്നതും ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരവും പരിശോധന നടത്തി കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ കാര്യാലയം  കോട്ടയം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് കോട്ടയം ജില്ലാ കളക്ടര്‍ സിവില്‍ സപ്ലൈസ്, ലീഗില്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ, കൃഷി, പോലീസ് എന്നീ വകുപ്പുകളുടെ സംയുക്ത ജീല്ലാതല സ്‌ക്വാഡ്  ജില്ലായിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടും ഇതുവരെ സംയുക്ത ജില്ലാതല പരിശോധന ആരംഭിച്ചിട്ടില്ല. 

കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ ഔദ്യോഗിക തീരുമാനം  രേഖാമൂലം കിട്ടിയില്ലെന്നും പരിശോധന തീരുമാനം മാധ്യമ വാര്‍ത്തയായി മാത്രമേ കണ്ടതെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ എകസ്വരത്തില്‍ പറയുന്നു. 

താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ താലൂക്ക് തലങ്ങളില്‍ പ്രത്യേക പരിശോധനയുണ്ടാകുമെന്ന് തിരുമാനിച്ചിരുന്നു. ഓരേ ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് പലകടകളില്‍ പല വിലയാണ് ഈടാക്കുന്നത്. ജില്ലയിലെ  വ്യാപാര മേഖലയിലെ സ്ഥാപനങ്ങളില്‍ വില്‍പന നടത്തുന്ന മുഴുവന്‍ ഉത്പന്നങ്ങളുടെ വില നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. 

കോട്ടയം ജില്ലയില്‍ മാത്രമല്ല സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ-ലീഗല്‍ മെട്രോളജി നിയമങ്ങളും കാറ്റില്‍ പറത്തിയാണ് പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തിരുമാനം അടിയന്തരമായി നടപ്പിലാക്കാന്‍ ഉത്തരവ് സര്‍ക്കാര്‍ തലത്തില്‍ ഇറങ്ങുമോയെന്നാണ് ജനം ചോദിക്കുന്നത്.

Advertisment