New Update
/sathyam/media/media_files/2024/12/30/jNWsxSOMhx7JsczYDC32.jpg)
മലപ്പുറം: വെളിയങ്കോട് ടൂറിസ്റ്റ് ബസ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചു.
Advertisment
മലപ്പുറം മൊറയൂര്‍ അറഫാ നഗര്‍ സ്വദേശി മുജീബ് റഹ്മാന്‍ ബാഖവിയുടെ മകള്‍ ഫാത്തിമ ഹിബ(17)യാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ മറ്റൊരു കുട്ടിയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ നാലിന് വെളിയങ്കോട് ഫ്ളൈ ഓവറിലാണ് സംഭവം. ഒഴുകൂര്‍ പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ഥികളുമായി ഇടുക്കിയില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us