തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ രണ്ട് വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവാണ് മരിച്ചത്. സംഭവം കൊലപാതകമെന്നാണ് പോലീസിന്റെ നിഗമനം.
പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് പിടികൂടി ചോദ്യം ചെയ്തുവരികയാണ്. ഇന്ന് രാവിലെയാണ് ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാതായത്. തിരച്ചില്‍ നടത്തുന്നതിനിടെ വീടിന് സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പരസ്പര വിരുദ്ധമായ മൊഴികളാണ് രക്ഷിതാക്കളും വീട്ടുകാരും നല്‍കുന്നത്. രാവിലെ അഞ്ച് മണിക്ക് വീട്ടിലെ ഒരു മുറിയില്‍ തീ പിടിച്ചിരുന്നെന്നും വീട്ടുകാര്‍ പറയുന്നു. വീട്ടില്‍ മാനസീക വെല്ലുവിളി നേരിടുന്നയാളുണ്ട്.
ഇതേ വീട്ടുകാര്‍ 30 ലക്ഷം രൂപ കാണാനില്ലെന്ന പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍, പരസ്പര വിരുദ്ധമായി കാര്യങ്ങള്‍ പറഞ്ഞിരുന്നതിനാല്‍ പോലീസ് കേസെടുത്തിരുന്നില്ല.
സംഭവത്തില്‍ ദുരൂഹത ആരോപിച്ച് എം.എല്‍.എ. എം. വിന്‍സെന്റ് ആരോപിച്ചിരുന്നു.