കോഴിക്കോട് ബീച്ചില്‍വച്ച് പോലീസുകാരനെ ആക്രമിച്ച നേപ്പാള്‍ സ്വദേശികള്‍ പിടിയില്‍

ബിഷ്ണുകുമാര്‍ (23), രൂപേഷ് കുമാര്‍ (20) എന്നിവരാണ് പിടിയിലായത്.

New Update
424242

കോഴിക്കോട്: പോലീസുകാരനെ ആക്രമിച്ച നേപ്പാള്‍ സ്വദേശികള്‍ പിടിയില്‍. ബിഷ്ണുകുമാര്‍ (23), രൂപേഷ് കുമാര്‍ (20) എന്നിവരാണ് പിടിയിലായത്.

Advertisment

എലത്തൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ജുബിനാണ് കോഴിക്കോട് ബീച്ചില്‍വച്ച് ആക്രമിക്കപ്പെട്ടത്.

പ്രതികള്‍ ബീറ്റ് ഡ്യൂട്ടി ചെയ്യുകയായിരുന്ന പോലീസുകാരന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.