Advertisment

സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ അനു നോബിയുടെ ടു യു ഫാഷന്‍ പ്രീമിയര്‍ ഷോ നടന്നു

എന്ത് ധരിക്കണം, എപ്പോഴാണ് ധരിക്കേണ്ടത്, എവിടെയാണെന്നും എങ്ങനെ എന്നുമുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ടു യു ഉത്തരം നല്‍കും.

New Update
3343

ടു യു ഷോപ്പ് തിരുവനന്തപുരം ലുലു മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരത്തെ ഏറ്റവും പുതിയ ഫാഷന്‍ ഡെസ്റ്റിനേഷന്റെ തുടക്കത്തിന് സാക്ഷ്യം വഹിക്കാന്‍ ഫാഷന്‍ പ്രേമികളും സാമൂഹിക പ്രവര്‍ത്തകരും ആരാധകരും ലോഞ്ച് ഇവന്റില്‍ എത്തിയിരുന്നു.

Advertisment

535353535353

ലോഞ്ച് ഇവന്റ് ഹൈലൈറ്റുകള്‍:

അനു നോബിയുടെ 'ടു യു' ഫാഷന്‍ ബ്രാന്‍ഡ് വലിയ ആവേശത്തോടെയാണ് അനാവരണം ചെയ്തത്. ഡിസൈനറുമായും മറ്റ് വ്യവസായ വിദഗ്ധരുമായും സംവദിക്കാന്‍ പങ്കെടുക്കുന്നവര്‍ക്ക് അവസരം നല്‍കിക്കൊണ്ട് മീറ്റ്-ആന്‍ഡ്-ഗ്രീറ്റ് സെഷനുകള്‍ നടന്നു.

ഏറ്റവും പുതിയ ഫാഷന്‍ ട്രെന്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് സര്‍പ്രൈസ് മോഡലുകള്‍ റാംപില്‍ ഇറങ്ങി. അനു നോബി, ഡാലു, അപര്‍ണ, ഷാമു, വികാസ് എന്നിവരുടെ സ്‌റ്റൈല്‍ പ്രഭാഷണങ്ങള്‍ ഫാഷന്‍ ലോകത്തെക്കുറിച്ചുള്ള വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ വാഗ്ദാനം ചെയ്തു. ലെയാണ്‍ (ശരത് രാജന്‍) എന്നിവരുടെ തത്സമയ സംഗീതവും ആര്‍ജെ മനീഷയുടെ ഇടപെടലുകളും കാണികളെ രസിപ്പിച്ചു.

42424

ടു യു എന്നത് ഓരോ സ്ത്രീയുടെയും ജീവിതത്തിലെ ഓരോ അവസരത്തിനും അനുയോജ്യമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു ബ്രാന്‍ഡാണ്. സ്ത്രീകളുടെ ജീവിതത്തിലെ ഓരോ നിമിഷവും അവര്‍ക്ക് മികച്ചതാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ടു യു.

ഒരു വാര്‍ഡ്രോബ് കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ ടു യു നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരിക്കും. ഓരോ സ്ത്രീയും അഭിമാനത്തോടെ സ്വയം നോക്കാനും ആത്മവിശ്വാസത്തോടെ നടക്കാനും വിജയിക്കാനും പ്രാപ്തരാക്കുന്ന പ്രത്യേക 'സ്‌റ്റൈല്‍ ദി ലുക്ക്' സേവനത്തിലൂടെ നിങ്ങളുടെ ലുക്ക് തല മുതല്‍ കാല്‍ വരെ സ്‌റ്റൈല്‍ ചെയ്യുന്നു.

24242

ടു യുയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് വെറും വസ്ത്രങ്ങള്‍ മാത്രമല്ല. മറിച്ച് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ രീതിയില്‍ മികച്ച ശൈലിയില്‍ ഷോപ്പിംഗ് അനുഭവം നല്‍കുന്നു. എന്ത് ധരിക്കണം, എപ്പോഴാണ് ധരിക്കേണ്ടത്, എവിടെയാണെന്നും എങ്ങനെ എന്നുമുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ടു യു ഉത്തരം നല്‍കും.

 

Advertisment