Advertisment

വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതല്‍ സ്ത്രീധനം ചോദിച്ചും പരപുരുഷ ബന്ധം ആരോപിച്ചും നവവധുവിനെ ഭര്‍ത്താവ് കൂരമായി മര്‍ദ്ദിച്ചെന്ന് പരാതി; പ്രതികളെ പോലീസ് ഇതുവരെ പിടികൂടിയില്ലെന്ന് ആരോപിച്ച് യുവതി

നടപടിയുമുണ്ടാകാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് കുടുംബം. 

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
75757

മലപ്പുറം: വേങ്ങരയില്‍ സ്ത്രീധനത്തിന്റെ പേരിലും പരപുരുഷ ബന്ധം ആരോപിച്ചും ഭര്‍തൃവീട്ടില്‍ നവവധുവിന് ക്രൂര മര്‍ദനമേറ്റെന്ന് പരാതി. വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതല്‍ ഭര്‍ത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മര്‍ദിച്ചെന്നാണ് യുവതിയുടെ പരാതി. സ്ത്രീധനത്തിന്റെ പേരിലും  ബന്ധമുണ്ടെന്ന സംശത്തിന്റെ പേരിലുമായിരുന്നു മര്‍ദനം. 

Advertisment

മെയ് രണ്ടിനായിരുന്നു യുവതിയും ഫായിസും തമ്മിലുള്ള വിവാഹം. ഉപദ്രവം കൂടിയതോടെ മെയ് 22ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതി 23ന് മലപ്പുറം വനിത പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ ഭര്‍ത്താവ് മുഹമ്മദ് ഫായിസ്, മുഹമ്മദിന്റെ മതാപിതാക്കളായ സീനത്ത്, സെയ്തലവി എന്നിവരെയും പ്രതി ചേര്‍ത്ത് കേസെടുത്ത് കേസ് വേങ്ങര പോലീസിന് കൈമാറിയെങ്കില്‍ ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ലെന്ന് യുവതി പറയുന്നു. നടപടിയുമുണ്ടാകാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് കുടുംബം. 

വിവാഹസമ്മാനമായി നല്‍കിയ 50 പവര്‍ സ്വര്‍ണം കുറഞ്ഞു പോയെന്നും 25 പവന്‍ അധികമായി വേണമെന്നും പറഞ്ഞായിരുന്നു മര്‍ദനം. മര്‍ദന വിവരം പുറത്തു പറഞ്ഞാല്‍ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും ആത്മഹത്യ ചെയ്യുമെന്നും ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയര്‍ ഉപയോഗിച്ചും തലയണകൊണ്ട് ശ്വാസം മുട്ടിച്ചും കൊല്ലാന്‍ ശ്രമം നടത്തിയിരുന്നതായും പരാതിയില്‍ പറയുന്നു. മര്‍ദനത്തില്‍ യുവതിയുടെ നട്ടെല്ലിനു ക്ഷതമേറ്റു. അടിവയറ്റിലും മര്‍ദനമേറ്റു. 

പരിക്കേറ്റപ്പോള്‍ ഭര്‍തൃവീട്ടുകാര്‍ നാലു തവണ ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിച്ചതിന്റെ രേഖകളടക്കം ഹാജരാക്കിയിട്ടും നടപടിയെടുക്കാനോ പ്രതികളെ പിടികൂടാനോ പോലീസ് തയാറായിട്ടില്ലെന്ന് യുവതി പറയുന്നു.

ജില്ലാ പോലീസ് മേധാവിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. ഇതിനിടെ പ്രതി വിദേശത്തേക്ക് കടന്നതായും യുവതിയുടെ കുടുംബം ആരോപിക്കുന്നു. മലപ്പുറം വനിതാ പോലീസില്‍ നല്‍കിയ പരാതിയില്‍ വധശ്രമമുള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനിടെ മുഹമ്മദ് ഫായിസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി സെഷന്‍സ് കോടതി തള്ളിയിരുന്നു.

Advertisment