Advertisment

പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയെ  വീണ്ടും ലൈംഗികമായി പീഡിപ്പിച്ചു; യുവാവിന് 30 വര്‍ഷം കഠിനതടവ്

തെന്മല വില്ലേജില്‍ ഒറ്റയ്ക്കല്‍ മുറിയില്‍ മാപ്പിളശേരി വീട്ടില്‍ റെനിന്‍ വര്‍ഗീസിനെയാണ് പോക്‌സോ നിയമപ്രകാരം ശിക്ഷിച്ചത്

New Update
4647477

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയെ തട്ടിക്കൊണ്ടുപോയി വീണ്ടും ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് ശിക്ഷ വിധിച്ച് കോടതി. തെന്മല വില്ലേജില്‍ ഒറ്റയ്ക്കല്‍ മുറിയില്‍ മാപ്പിളശേരി വീട്ടില്‍ റെനിന്‍ വര്‍ഗീസിനെയാണ് പോക്‌സോ നിയമപ്രകാരം ശിക്ഷിച്ചത്. 30 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയുമാണ് ശിക്ഷ. പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി സ്‌പെഷ്യല്‍ ഡിസ്ട്രിക്ട് ജഡ്ജ് ടി.ഡി. ബൈജുവിന്റേതാണ് ശിക്ഷാ വിധി.

പിഴത്തുക ഒടുക്കാത്തപക്ഷം മൂന്നുമാസം കഠിനതടവും വിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിഴയൊടുക്കുന്നപക്ഷം അത് അതിജീവതയ്ക്ക് നല്‍കാനും വിധിയില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം മേയിലാണ്  സംഭവം. പീഡനശേഷം ഒളിവില്‍പ്പോയ പ്രതിയെ മൂന്ന് മാസങ്ങള്‍ക്ക് ശേഷം ബംഗളുരുവില്‍ നിന്നാണ് പുനലൂര്‍ പോലീസ് പിടികൂടിയത്. മുമ്പും സമാനമായ പീഡനക്കേസില്‍ പ്രതിയായിരുന്നു ഇയാള്‍.

പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് 25 സാക്ഷികളെ വിസ്തരിച്ചു. പുനലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു ടി. രാജേഷ് കുമാറാണ് അന്വേഷണ നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. എസ്.ഐമാരായ അജികുമാര്‍, ഉദയന്‍, എസ്.സി.പി.ഒ. ചന്ദ്രമോഹനന്‍, സി.പി.ഒ. മഹേഷ് കുമാര്‍, പ്രവീണ്‍, വിഷ്ണുചന്ദ്രന്‍ എന്നിവരാണ് അന്വേഷണ സംഘത്തോടൊപ്പമുണ്ടായിരുന്നത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി. അജിത് കോടതി ഹാജരായി.

Advertisment