കോഴിക്കോട്: നാദാപുരം പുറമേരി ജനതാ ഹോട്ടലിലെ സാമ്പാറില്‍ നിന്ന് പ്ലാസ്റ്റിക് സഞ്ചി കണ്ടെത്തി. പരാതിയെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു. ഹോട്ടലില്‍ ഊണ്‍ കഴിക്കുന്നതിനിടെയാണ് സാമ്പാറില്‍ പ്ലാസ്റ്റിക് സഞ്ചി കണ്ടത്.
കോഴിക്കോട് പുറമേരിയിലാണ് സംഭവം. എന്നാല്‍, കടയിലെ ജീവനക്കാരന്‍ കുഴപ്പമില്ല, പ്ലാസ്റ്റിക് സഞ്ചിയല്ലേയെന്ന മറുപടി നല്‍കിയതോടെയാണ് ഊണ്‍ കഴിക്കാനെത്തിയയാള്‍ ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ഊണില്‍ നിന്നും പ്ലാസ്റ്റിക് സഞ്ചി കണ്ടെടുത്തു. സംഭവത്തില്‍ സ്ഥാപനത്തിന് പിഴ ചുമത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.