വയനാട്: ഉരുള്‍പ്പൊട്ടലില്‍ മേഖലയിലെ വീടുകളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടാകുമെന്ന് രക്ഷിക്കണമെന്നും ചൂരല്‍മലയിലെ നാട്ടുകാര്‍.
''സംഭവം നടന്ന സമയത്ത് ഒന്നും കാണാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. സമീപത്തെ പറമ്പിലൂടെ കയറിയാണ് വന്നത്. എല്ലായിടത്തും വലിയ വെള്ളമായിരുന്നു. ആളുകളുണ്ടോയെന്ന് കാണാന്‍ പോലും കഴിയാത്ത അവസ്ഥ.
വലിയൊരു ശബ്ദത്തോടെയാണ് ഉരുള്‍പൊട്ടിയത്. വീടുകളില്‍ ആളുകളുണ്ടോയെന്ന് പരിശോധിക്കുകയാണ്. ഇപ്പോള്‍ ഒരു വീട്ടില്‍നിന്ന് നാല് മൃതദേഹങ്ങള്‍ കിട്ടി.
ഇനിയും ബാക്കിയുള്ള വീടുകളില്‍ ഇതുപോലെ ആളുകളുണ്ടാകും. പുഴ ഗതിമാറി ഒഴുകി എല്ലാം തകര്‍ത്തു. വനപ്രദേശത്താണ് ഉരുള്‍പൊട്ടലുണ്ടായത്.
രണ്ടുപ്രാവശ്യമായിട്ടാണ് സംഭവമുണ്ടാകുന്നത്. അവിടെ രണ്ടുഭാഗത്തായി ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ട്. അങ്ങോട്ട് എത്തിപ്പെടാന്‍ സാധിക്കുന്നില്ല. സൈന്യം വന്നാലല്ലാതെ ഒന്നും ചെയ്യാനാകില്ല. ഞങ്ങള്‍ കാട് വഴി പോകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ആളുകളെ ഫോണില്‍ വിളിച്ചുനോക്കിയെങ്കിലും കിട്ടുന്നില്ല...'' - പ്രദേശവാസികള്‍ പറയുന്നു