ഓട്ടോയുടെ വാടകയെച്ചൊല്ലി തര്‍ക്കം: യുവതിയെ  കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

മുളവുകാട് സ്വദേശി ദീപുവാണ് പിടിയിലായത്. 

New Update
2424242442

കൊച്ചി: ഏലൂരില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. മുളവുകാട് സ്വദേശി ദീപുവാണ് പിടിയിലായത്. ഏലൂര്‍ സ്വദേശിനി സിന്ധുവിനാണ് വെട്ടേറ്റത്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisment

ബുധനാഴ്ചയാണ് സംഭവം. സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോ ദീപുവാണ് ഓടിച്ചിരുന്നത്. ഓട്ടോയുടെ വാടകയെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിനു കാരണം. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Advertisment