വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ വധുവിന്റെ 52 പവന്‍  സ്വര്‍ണവുമായി മുങ്ങി; യുവാവ് പിടിയില്‍

നെയ്യാറ്റിന്‍കര പള്ളിച്ചല്‍ കലമ്പാട്ടുവിള ദേവീകൃപയില്‍ അനന്തുവാണ് പിടയിലായത്.

New Update
535

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ വധുവിന്റെ 52 പവന്‍ സ്വര്‍ണവുമായി മുങ്ങിയ യുവാവിനെ അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര പള്ളിച്ചല്‍ കലമ്പാട്ടുവിള ദേവീകൃപയില്‍ അനന്തുവാണ് പിടയിലായത്. തൃശൂരിലെ ഫിസിയോതെറാപ്പി സെന്ററില്‍ നിന്നാണ് വര്‍ക്കല പോലീസ് ഇയാളെ പിടികൂടിയത്. 

Advertisment

വിവാഹശേഷം ഭര്‍തൃവീട്ടിലെത്തിയപ്പോള്‍ മുതല്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് അനന്തുവും മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.

വധുവിന്റെ പേരിലുള്ള വീടും പുരയിടവും ഭര്‍ത്താവിന്റെ പേരില്‍ എഴുതി വയ്ക്കണമെന്നും പുതിയ ബിഎംഡബ്ല്യു കാര്‍ വാങ്ങി നല്‍കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവും കുടുംബവും മാനസികമായി  പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. 

യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ എല്ലാം വീട്ടില്‍ സൂക്ഷിക്കുന്നത് ശരിയല്ലെന്നും ലോക്കറില്‍ സൂക്ഷിക്കണമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിക്ക് വിവാഹ സമ്മാനമായി ലഭിച്ച 52 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കൊണ്ടു പോയി സ്വര്‍ണാഭരണങ്ങള്‍ 14 ലക്ഷം രൂപയ്ക്ക് പണയപ്പെടുത്തി. ഈ തുകയുമായി അനന്തു വീട്ടില്‍ നിന്നും  മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കേരളത്തിന്റെ വിവിധയിടങ്ങളിലും ബംഗളുരുവിലുമായി ആഢംബര ജീവിതം നയിച്ചു വരികയായിരുന്നു.

Advertisment