മരുന്ന് കഴിക്കാത്തതിനെച്ചൊല്ലി തര്‍ക്കം; മലപ്പുറത്ത് അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി

നന്നാട്ട് ആമിന(62)യാണ് മരിച്ചത്.

New Update
42242

മലപ്പുറം: പൊന്‍മുണ്ടം കാവപ്പുരയില്‍ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. നന്നാട്ട് ആമിന(62)യാണ് മരിച്ചത്. ഇവരുടെ മുപ്പതുകാരനായ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisment

ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നാണ് വിവരം. മരുന്ന് കഴിക്കാത്തതിനെച്ചൊല്ലി ആമിനയും മകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇന്ന് രാവിലെ ഏഴിനാണ് സംഭവം. 

ആമിനയുടെ പിന്നിലൂടെ വന്ന ഇയാള്‍ ഗ്യാസ് സിലിണ്ടറെടുത്ത് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകത്തിയെടുത്ത് വെട്ടുകയായിരുന്നു.

Advertisment