സഹപ്രവര്‍ത്തകന്റെ മൊബൈല്‍ മോഷ്ടിച്ച് കടന്നു കളയാന്‍ ശ്രമം; പ്രതി റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍

തൃശൂര്‍ ചിട്ടിശേരി മടവക്കര കുറ്റൂര് ഹൗസില്‍ സുമേഷി(24)നെയാണ് അറസ്റ്റ് ചെയ്തത്.

New Update
4646

തലശേരി: സഹപ്രവര്‍ത്തകന്റെ മൊബൈല്‍ മോഷ്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ചയാളെ തലശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടി. തൃശൂര്‍ ചിട്ടിശേരി മടവക്കര കുറ്റൂര് ഹൗസില്‍ സുമേഷി(24)നെയാണ് അറസ്റ്റ് ചെയ്തത്.

Advertisment

തലശേരി ടൗണിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സുമേഷ് രണ്ട് മാസം മുമ്പാണ് ഇവിടെ ജോലിക്കെത്തിയത്. ലീവിന് പോകുന്നെന്ന് പറഞ്ഞ് താമസ സ്ഥലത്ത് നിന്ന് പോയതായിരുന്നു. 
ഇയാള്‍ പോയപ്പോഴാണ് കൂടെ താമസിക്കുന്ന ഒരാളുടെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്ന് മനസിലായത്. തുടര്‍ന്ന് സുമേഷിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ല. 

പിന്നീട് ഫോണെടുത്തെങ്കിലും സംസാരിക്കാന്‍ തയാറായില്ല. റെയില്‍വേ സ്റ്റേഷനിലാണുള്ളതെന്ന് മനസിലായതിനെത്തുടര്‍ന്ന് ജീവനക്കാരെത്തി പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Advertisment