നിലമ്പൂര്‍: മനുഷ്യനെ കൊല്ലാന്‍ വേണ്ടി വന്യമൃഗങ്ങള്‍ക്ക് വിട്ടു കൊടുക്കുകയാണ് വനംവകുപ്പെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. നിലന്നൂര്‍ മൂത്തേടത്ത് യു.ഡി.എഫ്. സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വാഹന പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്യജീവി ആക്രമണങ്ങളിലടക്കം മന്ത്രി പ്രഖ്യാപിക്കുന്ന നഷ്ടപരിഹാരം പോലും പലര്‍ക്കും പൂര്‍ണമായി കിട്ടിയിട്ടില്ല. മയക്കുവെടിയേറ്റ പോലെയാണ് വനംമന്ത്രിയുടെ ഇരിപ്പെന്നും ഒരു മന്ത്രിയും ഇങ്ങനെ തരംതാഴരുതെന്നും അദ്ദേഹം പറഞ്ഞു.