മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവ് അറസ്റ്റില്‍

കൂടല്‍ കടുവണ്ണൂര്‍ നിരവത്ത് വീട്ടില്‍ ജോര്‍ജ് മൈക്കിളാണ് പിടിയിലായത്. 

New Update
OIP (5)

പത്തനംതിട്ട: മദ്യപിച്ചെത്തി ഭാര്യയെ ശാരീരികവും മാനസീകവുമായി പീഡിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കൂടല്‍ കടുവണ്ണൂര്‍ നിരവത്ത് വീട്ടില്‍ ജോര്‍ജ് മൈക്കിളാണ് പിടിയിലായത്. 

Advertisment

2009ലായിരുന്നു വിവാഹം. 2011 മേയ് മുതല്‍ സംശയത്തിന്റെ പേരില്‍ നിരന്തരം മദ്യപിച്ചുവന്ന് ഭാര്യയുടെ പരാതിയില്‍ പറയുന്നു. നാലിന് വൈകുന്നേരം മകളെയും കൊണ്ട് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പോയശേഷം തിരിച്ചെത്തിയപ്പോള്‍ ഇയാള്‍ അസഭ്യം വിളിച്ചുകൊണ്ടു മുഖത്ത് അടിക്കുകയും വിറകു കൊണ്ട് ഇരു തോളിലും വയറിനു ചവിട്ടുകയും താഴെ വീണപ്പോള്‍ നിലത്തിട്ട് ചവിട്ടുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

 

Advertisment