വിഴിഞ്ഞം: നൈജീരിയയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍നിന്നു തട്ടിപ്പ് നടത്തിയ കോട്ടയം സ്വദേശി പിടിയില്‍. കോട്ടയം പുതുപ്പള്ളി ചിറക്കോട് ഹൗസില്‍ ഡോണ്‍ സൈമണ്‍ (57) ആണ് അറസ്റ്റിലായത്. വെങ്ങാനുര്‍ സ്വദേശികളായ അഭിജിത്, അരുണ്‍ എന്നിവരില്‍നിന്നായി ഒരു ലക്ഷം രൂപ പ്രതി തട്ടിയെടുക്കുകയായിരുന്നു.
വൈറ്റില സില്‍വര്‍ ഐലന്റിലെ ഫ്‌ളാറ്റില്‍ മാസം മുപ്പതിനായിരം രൂപ വാടകയ്ക്ക് താമസിക്കുന്ന ഇയാള്‍ കെമില്‍കയ ഏവിയേഷന്‍ എന്ന അന്താരാഷ്ട്ര കമ്പനിയുടെ ഡയറക്ടര്‍ എന്ന പേരു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. നിരവധി പേരെ ഇയാള്‍ കബളിപ്പിച്ചതായി വിഴിഞ്ഞം പോലീസ് അറിയിച്ചു.