Advertisment

ബി.ജെ.പിയെ ജയിപ്പിക്കാന്‍ സി.പി.എം. പാലക്കാട്ട് വിവാദങ്ങളുണ്ടാക്കി, ബി.ജെ.പിക്ക് വോട്ട് കുറഞ്ഞതില്‍ മുഖ്യമന്ത്രിക്ക് ദുഃഖമാണ്, ഇപ്പോള്‍ മുഖ്യമന്ത്രി ഓന്തിനെപ്പോലെ നിറം മാറി: വി.ഡി. സതീശന്‍

"പിണറായിക്കൊപ്പം എസ്.ഡി.പി.ഐ. നേതാക്കളുള്ള ഫോട്ടോയുണ്ട്. അത് വേണമെങ്കില്‍ കാണിച്ചുതരാം"

New Update
35435

തിരുവനന്തപുരം: മുഖ്യമന്ത്രി ഭൂരിപക്ഷ വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എസ്.ഡി.പി.ഐയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

Advertisment

ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് നടന്നത് ന്യൂനപക്ഷ പ്രീണനമാണ്. ഇപ്പോള്‍ മുഖ്യമന്ത്രി ഓന്തിനെപ്പോലെ നിറം മാറി. പാലക്കാട്ടെ യു.ഡി.എഫ്. ജയത്തില്‍ എസ്.ഡി.പി.ഐ. പിന്തുണ ആരോപിക്കുന്നത് ജയത്തിന്റെ ശോഭ കെടുത്താനാണ്. 

രാഹുല്‍ മാങ്കൂട്ടത്തില്‍ എസ്.ഡി.പി.ഐയുമായി ചര്‍ച്ച നടത്തിയിട്ടില്ല. അവര്‍ക്കൊപ്പമുള്ള ഫോട്ടോ ആര്‍ക്കും എടുക്കാം. പിണറായിക്കൊപ്പം എസ്.ഡി.പി.ഐ. നേതാക്കളുള്ള ഫോട്ടോയുണ്ട്. അത് വേണമെങ്കില്‍ കാണിച്ചുതരാം.

എസ്.ഡി.പി.ഐയോടുള്ള കോണ്‍ഗ്രസ് നിലപാട് നേരത്തെ പറഞ്ഞതാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. എന്നും രാവിലെ എഴുന്നേറ്റ് ആവര്‍ത്തിക്കേണ്ട കാര്യമില്ല.

പാലക്കാട്ട് എല്‍.ഡി.എഫ്. ദയനീയമായി മൂന്നാം സ്ഥാനത്തേക്ക് പോയി. ബി.ജെ.പിയെ ജയിപ്പിക്കാന്‍ സി.പി.എം. പാലക്കാട്ട് വിവാദങ്ങളുണ്ടാക്കി. ബി.ജെ.പിക്ക് വോട്ട് കുറഞ്ഞതില്‍ മുഖ്യമന്ത്രിക്ക് ദുഃഖമാണെന്നും സതീശന്‍ പറഞ്ഞു. 

 

Advertisment