ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ പീച്ചിങ്ങ

നാരുകളും പൊട്ടാസ്യവും അടങ്ങിയിരിക്കുന്നതുകൊണ്ട് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും. 

New Update
maxresdefault

പീച്ചിങ്ങയില്‍ ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവായതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനിര്‍ത്താന്‍ പീച്ചിങ്ങ സഹായിക്കുന്നു. പ്രമേഹ രോഗികള്‍ക്ക് ഇത് നല്ലതാണ്. നാരുകളും പൊട്ടാസ്യവും അടങ്ങിയിരിക്കുന്നതുകൊണ്ട് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും. 

Advertisment

ഇതിലുള്ള ഫ്‌ലവനോയ്ഡുകളും ബീറ്റാകരോട്ടിനും ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കാനും കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരാതെ തടയാനും സഹായിക്കും. ഫോളേറ്റ് ധാരാളമായി അടങ്ങിയിട്ടുള്ളതുകൊണ്ട് ഗര്‍ഭസ്ഥ ശിശുവിന്റെ ന്യൂറല്‍ ട്യൂബ് ഡിഫക്റ്റുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു.

Advertisment