കൊച്ചി: ലിവിങ് ടുഗെദര്‍ ബന്ധങ്ങള്‍ വിവാഹമല്ലെന്നും പങ്കാളിയെ ഭര്‍ത്താവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി. ലിവിംഗ് ബന്ധത്തില്‍ പങ്കാളിയെന്നേ പറയാനാകൂ. നിയമപരമായി വിവാഹിതരായവരെ മാത്രമേ ഭാര്യ-ഭര്‍ത്താവ് എന്ന് പറയാനാകൂവെന്ന് കോടതി വ്യക്തമാക്കി.
എറണാകുളം സ്വദേശിയായ യുവാവിനെതിരേയുള്ള ഗാര്‍ഹിക പീഡനക്കേസ് കോടതി റദ്ദാക്കി. പങ്കാളിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ശാരീരിക, മാനസിക പീഡനമുണ്ടായാല്‍ ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നും ഐ.പി.സി. 498 എ പ്രകാരം കേസ് എടുക്കാനാകില്ലന്നും ഹൈക്കോടതി പറഞ്ഞു.