തൃശൂര്‍: അതിരപ്പിള്ളിയില്‍ ആദിവാസി യുവതി വനത്തില്‍ പ്രസവിച്ച കുഞ്ഞ് മരിച്ചു. അതിരപ്പിള്ളി മുക്കന്‍പുഴ ഊരിലെ സുബീഷിന്റെ ഭാര്യ മിനിക്കുട്ടിയാണ് പ്രസവിച്ചത്. പെരിങ്ങല്‍ക്കുത്ത് ഡാമിനു സമീപം വനത്തിലായിരുന്നു പ്രസവം.
മാസം തികയും മുമ്പായിരുന്നു പ്രസവം. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു യുവതി. ചങ്ങാടത്തിലാണ് യുവതിയെ തിരിച്ച് ഊരില്‍ എത്തിച്ചത്.