തിരുവനന്തപുരത്ത് വീട്ടിൽക്കയറി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
567777

തിരുവനന്തപുരം: വീട്ടിൽക്കയറി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ.

Advertisment

 തിരുവല്ലം ലക്ഷംവീട് കോളനിയിൽ അമ്പു ഭവനിൽ അമ്പുവാണ്. 

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തമിഴ്നാട് സേലത്തു നിന്നാണ് പിടികൂടിയത്.

  മാർച്ച് 29നായിരുന്നു സംഭവം. തിരുവല്ലം വണ്ടിത്തടം ഷാമില മൻസിലിൽ താമസിക്കുന്ന ഷഫീഖ് ആണ് അമ്പുവും സംഘവും വീട്ടിൽ കയറി ആക്രമിച്ചത്.

കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ക്രിമിനൽ കേസുകളിലെ പ്രതികളുമായി ബന്ധം വേണ്ടെന്ന് സഹോദരനോട് പറഞ്ഞ് വിലക്കിയതിലുള്ള വിരോധത്തിലാണ് ആക്രമണം നടത്തിയത്.

പിടിയിലായ യുവാവ് ക്രിമിനൽ ലിസ്റ്റിലും നിരവധി ക്രിമിനൽ കേസുകളിലും ഉൾപ്പെട്ടയാളാണെന്നും പോലീസ് പറഞ്ഞു.

Advertisment