/sathyam/media/media_files/6DrGnWXlSeG5Y1dedT2U.jpg)
കൊല്ലം: രാത്രി ഒരുപാട് നേരംകാത്തു നിന്നിട്ടും ബസ് വരാതായതോടെ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കെ.എസ്.ആര്‍.ടി.സി. ബസുമായി യുവാവ് സ്ഥലം വിട്ടു. പുനലൂരില്‍ കഴിഞ്ഞ ദിവസം രാത്രി 11നാണ് സംഭവം.
മദ്യലഹരിയിലായിരുന്ന തെന്മല സ്വദേശി ബിനീഷാണ് വീട്ടില്‍ പോകാന്‍ കെ.എസ്.ആര്‍.ടി.സി. ബസുമായി കടന്നുകളഞ്ഞത്. തൂക്കുപാലത്തിന് സമീപമുള്ള വലിയ പാലത്തിലൂടെ ലൈറ്റ് ഇടാതെ ഒരു കെ.എസ്.ആര്‍.ടി.സി .ബസ് വരുന്ന ശ്രദ്ധയില്‍പ്പെട്ട് സംശയം തോന്നി ഹൈവേ പോലീസ് ടിബി ജങ്ഷനില്‍ വണ്ടി തടയുകയായിരുന്നു.
എന്നാല്‍ ബസ് നിര്‍ത്താതെ ഐക്കരക്കോണം ഭാഗത്തേക്ക് പോയി. സംശയം തോന്നി ബസിന് പിന്നാലെ പാഞ്ഞ പോലീസ് യുവാവിനെ കൈയോടെ പിടികൂടുകയായിരുന്നു.
സംഭവത്തില്‍ പുനലൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ഉദ്യോഗസ്ഥര്‍ പരാതി നല്‍കി. പ്രതി മദ്യലഹരിയില്‍ ചെയ്തതാണോ അതോ മറ്റൊന്തെങ്കിലും ഉദ്ദേശത്തിലാണോ ബസുമായി പോയതെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us