തൃശൂർ: തൃശൂർ മുടിക്കോട് ദേശീയ പാതയുടെ സർവീസ് റോഡില്‍ നിർത്തിയിട്ട ബസിന് പിന്നില്‍ പിക്കപ്പ് വാനിടിച്ച് ഡ്രൈവർ മരിച്ചു.
തമിഴ്നാട്ടുകാരനായ കറുപ്പയ്യ സ്വാമി(57)യാണ് മരിച്ചത്. ആപകടം ആരുടേയും ശ്രദ്ധയില്‍പ്പെടാതിരുന്നതിനാല്‍ ചികിത്സ കിട്ടാതെയാണ് കറുപ്പയ്യ സ്വാമിയുടെ മരണം.
വാൻ ബസിനോട് ചേർന്ന് ഞെരിഞ്ഞമർന്ന നിലയിലാണ്. മുൻഭാഗം പൂർണമായും തകർന്നു.
പുലർച്ചെ നടന്ന അപകടം നാട്ടുകാർ അറിഞ്ഞത് രാവിലെയാണ്. തുടർന്ന് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു.
ഫയർഫോഴ്സും പോലീസും ചേർന്ന് മൃതദേഹം പുറത്തെടുത്തു. ഡ്രൈവറുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.