തിരുവനന്തപുരം: വയനാട്ടിലേക്ക് കെ. മുരളീധരനെ പരിഗണിക്കണമെന്ന് ആവശ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ കനത്ത പരാജയത്തില്‍ മുരളീധരനുണ്ടായ നിരാശ മാറ്റാനാണിത്. എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യത്തില്‍ പ്രിയങ്ക ഗാന്ധി ഇല്ലെങ്കില്‍ മാത്രമേ മുരളീധരനെ സ്ഥാനാര്‍ഥിയാക്കുന്നത് പരിഗണിക്കൂ.
ഇനി പൊതുരംഗത്തില്ലെന്ന് പറഞ്ഞാണ് മുരളീധരൻ തൃശൂരിലെ തോല്‍വിയോട് പ്രതികരിച്ചത്. മുമ്പും വയനാട്ടില്‍ മുരളീധരന്‍ വിജയിച്ചിട്ടുണ്ട്.